തിരുവനന്തപുരം: രഞ്ജി ക്രിക്കറ്റില്‍ ബംഗാളിനെതിരെ ആദ്യ ദിവസം കേരളത്തിന് മികച്ച സ്കോര്‍. സച്ചിന് ബേബിയുടെ സെഞ്ചുറി(220 പന്തില്‍ 110) മികവില്‍ ടീം ഇന്നലെ നേടിയത് നാല് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ക്യാപ്റ്റന്‍ സഞ്ജു സാംസണ് അടക്കമുള്ളവരെ നഷ്ടപ്പെട്ടു. സെഞ്ചുറി പിന്നിട്ട സച്ചിന് ബേബി ക്രീസില്‍ തുടരുകയാണ്. അര്‍ദ്ധസെഞ്ചുറി പ്രകടനവുമായി അക്ഷയ് ചന്ദ്രന്(150 പന്തില്‍ 76) ആണ് ഒപ്പമുള്ളത്. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 153 റണ്‍സെടുത്തു.
ഓപ്പണര്‍ രോഹന് കുന്നുമ്മല്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വളരെ വേഗം പുറത്തായി(19). രോഹന് പ്രേമും(മൂന്ന്) നായകന് സഞ്ജു(എട്ട്)വും നിരാശപ്പെടുത്തി. ഓപ്പണറായി ഇറങ്ങിയ ജലജ് സക്സേന പൊരുതി നിന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചെങ്കിലും മികച്ചൊരു ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ സാധിച്ചില്ല. 118 പന്തുകള്‍ നേരിട്ട താരം 40 റണ്‍സെടുത്തു.
ബംഗാളിന് വേണ്ടി സുരജ് സിന്ധു ജയ്സ്വാള്‍, ആകാശ് ദ്വീപ്, അങ്കിത്ത് മിശ്ര, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: