തിരുവനന്തപുരം: ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം കാര്‍ഷിക സര്‍വ്വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സര്‍ ഡോ:ബി.അശോക് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗം യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിക്കാതെ പിരിഞ്ഞു. ഫെബ്രുവരി 13ന് വീണ്ടും നോട്ടീസ് നല്കി സ്പെഷ്യല്‍ കൗണ്‍സില്‍ യോഗം ചേരുമെന്ന് വിസി, യോഗത്തെ അറിയിച്ചു.
20 ഔദ്യോഗിക അംഗങ്ങളും 15 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടെ 52 പേരുള്ള കൗണ്‍സിലിന്റെ കോറം 10 ആണ്. സിപിഎമ്മിന്റെയും സിപിഐയുടെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ മുഴുവനും മുന്‍ നിശ്ചയപ്രകാരം വിട്ടുനിന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട 4 പ്രതിനിധികളും ചില ഔദ്യോഗിക അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഗവര്‍ണറുടെ പ്രതിനിധികളെ ഇതേവരെ നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല.
യോഗത്തില്‍നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ബി അശോക് വിസി യുടെ താല്‍ക്കാലിക ചുമതലയില്‍ തുടരുകയാണ്. നിയമസഭാ പാസാക്കിയ യൂണിവേഴ്സിറ്റി നിയമഭേദഗതി അവഗണിച്ച് നിലവിലെ നിയമം അനുസരിച്ച് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്ന നടപടിയെയാണ് ഘഉഎ എതിര്‍ക്കുന്നത്.
ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യമുള്ളതായി ചില കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എടുക്കുന്നത് 13 ലേക്ക് മാറ്റുന്നതായി വിസി യോഗത്തെ അറിയിച്ചു. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗം ചേര്‍ന്ന ശേഷം തീരുമാനമെടുക്കാതെ യോഗം വീണ്ടും വിളിച്ചുചേര്‍ക്കുമെന്ന വിസി യുടെ റൂളീഗ് നിയമ വിരുദ്ധമാണെന്ന് അഭിപ്രായപെട്ടുവെങ്കിലും വിസി വഴങ്ങിയില്ല. പ്രതിനിധിയെ തെരഞ്ഞെടു ക്കാനുള്ള ഉത്തരവാദിത്തം വിസി ക്കുണ്ട്.
ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് വിസി തീരുമാനം എടുക്കുന്നത് മാറ്റിവച്ചതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു. ഈ മാസം പതിനാറാം തീയതി കേരള സര്‍വ്വകലാശാലയിലും, 17ന് കുസാറ്റിലും സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയുടെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്. കേരളയില്‍ യോഗം നേരിട്ട് നടത്തുന്നതിനോടൊപ്പം ഓണ്‍ലൈനായും പങ്കെടുക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: