ബാങ്കോക്ക്: തായ്ലന്ഡ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യ വനിതാ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത് നുവാല്‍ഫന്‍ ലാംസം. ഇന്‍ഷുറന്‍സ് ഭീമന്മാരായ മുവാങ് തായ് ഇന്‍ഷുറന്‍സിന്റെ സിഇഓ ആണ് നുവാല്‍ഫന്‍. ഇന്നലെയാണ് പുതിയ പ്രസിഡന്റിനെ തായ്ലന്ഡ് ഫുട്ബോള്‍ നിയമിച്ചത്.
മാഡം പാംഗ് എന്ന് വിളിപ്പോരുള്ള നുവാല്‍ഫന്‍ തായ്ലന്ഡ് ഫുട്ബോള്‍ അസോസിയേഷന്റെ ഗവേണിങ് ബോഡി മീറ്റിങ്ങില്‍ 68നെതിരെ 73 വോട്ടുകള്‍ നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തായ്ലന്ഡ് ഫുട്ബോള്‍ ടീമിന്റെ സമീപകാലത്തെ മോശം പ്രകടനത്തിന്റെ പേരില്‍ രാജ്യത്തെ ഫൂട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് സോംയോട്ട് പുംപന്മൗംഗ് രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടിവന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ തായ്ലന്‍ഡിന്റെ പ്രകടനം പ്രീക്വാര്‍ട്ടറില്‍ അവാസനിച്ചിരുന്നു. ഉസ്ബെക്കിസ്ഥാനോട് പരാജയപ്പെട്ടാണ് ടീം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: