ദുബായ് : ദുബായ് മദീനത് ജുമൈറയില്‍ ഈ മാസം 12 മുതല്‍ 14 വരെ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ ഇന്ത്യ, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളെ അതിഥികളായി പ്രഖ്യാപിച്ചു. ‘ഭാവി സര്‍ക്കാരുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 25-ലേറെ സര്‍ക്കാര്‍ പങ്കെടുക്കും.
ഈ വര്‍ഷത്തെ ഉച്ചകോടി ആറ് വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 110 ആശയസംവാദങ്ങളിലൂടെ പ്രധാന മേഖലകളിലെ ഭാവി തന്ത്രങ്ങളും പരിവര്‍ത്തനങ്ങളും പര്യവേക്ഷണം ചെയ്യുന്ന 15 ആഗോള ഫോറങ്ങള്‍ അവതരിപ്പിക്കും .
പ്രസിഡന്റുമാരും മന്ത്രിമാരും ഉള്‍പ്പെടെ 200-ലേറെ പ്രമുഖര്‍ യോഗങ്ങളില്‍ പങ്കെടുക്കും. വിവിധ മന്ത്രിതല യോഗങ്ങളും 300-ലധികം മന്ത്രിമാര്‍ പങ്കെടുക്കുന്ന എക്സിക്യൂട്ടീവ് സെഷനുകളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: