ന്യൂദൽഹി : രാജ്യത്തെ പ്രധാനപ്പെട്ട കടുവാ സങ്കേതങ്ങൾക്ക് സമീപം മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ പാടില്ലെന്ന നിർദേശവുമായി കേന്ദ്ര സർക്കാർ. പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ നിയമം മുന്നോട്ട് വന്നിരിക്കുന്നത്.
കടുവകളുടെ ആവാസ കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ, എന്നിവിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് ധാരാളം നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ജനുവരിയിൽ പുറത്തിറക്കിയ ഉത്തരവിൽ മന്ത്രാലയം എടുത്തുപറഞ്ഞു.
കൂടാതെ വന്യജീവി ആവാസ വ്യവസ്ഥകളുടെ സംരക്ഷണത്തിന് ഇത്തരത്തിലുള്ള ഇൻസ്റ്റാളേഷനുകൾ ബാധിക്കരുത്. മൊബൈൽ കണക്റ്റിവിറ്റി മൂലം ആളുകൾ വനം, വന്യജീവി നിയമങ്ങൾ പാലിക്കുകയില്ല എന്ന ആശങ്കയും മന്ത്രാലയം പ്രകടിപ്പിച്ചു. 1972-ലെ വന്യജീവി (സംരക്ഷണം) ആക്ട് പ്രകാരം പ്രധാനപ്പെട്ട കടുവകളുടെ ആവാസ വ്യവസ്ഥയിൽ ടവർ സ്ഥാപിക്കുന്നതിന് ഒഴിവാക്കണമെന്നാണ്.
എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്കും വാർത്താവിനിമയ മന്ത്രാലയത്തിനും ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയിട്ടുണ്ട്. അടുത്തിടെ നടത്തിയ കടുവകളുടെ സർവെയിൽ ഭാരതത്തിൽ കടുവകളുടെ എണ്ണം 2018-ൽ 2,967-ൽ നിന്ന് 2022-ൽ 3,682 ആയി വർധിച്ചിട്ടുണ്ട്. ഇത് ആറ് ശതമാനം വാർഷിക വർധനവാണെന്ന് വൈൽഡ് ലൈഫ് സ്റ്റാൻഡിങ് കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: