കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് എ സി മൊയ്തീന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ശരിവച്ചു ദല്‍ഹി അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി. എസി മൊയ്തീന്റെ എതിര്‍പ്പ് തള്ളിയാണ് നടപടി.
എ സി മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എന്നാല്‍ ഭൂസ്വത്തുക്കള്‍ ഇപ്പോള്‍ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നില്ലെന്ന വാര്‍ത്തയുമുണ്ട്. തൃശൂരിലെ സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണ പരിധിയിലാണ്.
സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകള്‍ എന്നിവ പൂര്‍ണമായി ഹാജരാക്കണമെന്ന് ഇ ഡി എ സി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീന് കഴിഞ്ഞിരുന്നില്ല. കേസില്‍ അന്വേഷണം നേരിടുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിന്റെ ബന്ധുവാണ് എ സി മൊയ്തീന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: