ഇസ്ലാമാബാദ്: ജനുവരിയില്‍ പാകിസ്ഥാനിലെ 19 ജില്ലകളില്‍ നിന്ന് ശേഖരിച്ച 28 പാരിസ്ഥിതിക സാമ്പിളുകളും ഡിസംബറില്‍ ക്വറ്റ, ഖുസ്ദാര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച രണ്ടെണ്ണവും വൈല്‍ഡ് പോളിയോവൈറസ് ടൈപ്പ് 1 (ഡബ്ലുപിവി1) പോസിറ്റീവായി കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ (എന്‍ഐഎച്ച്) പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനുള്ള റീജിയണല്‍ റഫറന്‍സ് ലബോറട്ടറിയിലെ ഉദ്യോഗസ്ഥന് പറയുന്നതനുസരിച്ച്, ക്വറ്റ, കറാച്ചി ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് മലിനജല സാമ്പിളുകള്‍ വീതവും ചമന്‍, പെഷവാര്‍, കറാച്ചി സൗത്ത്, കറാച്ചി കീമാരി എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് സാമ്പിളുകളിലും വൈറസ് കണ്ടെത്തി. കൂടാതെ കറാച്ചി കൊരംഗി, കറാച്ചി സെന്‍ട്രല്‍, കറാച്ചി മാലിര്‍, ജംഷോറോ, സുക്കൂര്‍, ഹൈദരാബാദ്, പിഷിന്‍, കേച്ച്, നസിറാബാദ്, ഡിജി ഖാന്, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവിടങ്ങളില്‍ നിന്ന് ജനുവരി 2 മുതല്‍ ജനുവരി 16 വരെ ഓരോന്നും ശേഖരിച്ചതിലും രോഗാണു കണ്ടെത്തി.
ഈ കണ്ടെത്തലുകള്‍ 2024-ല്‍ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് പാരിസ്ഥിതിക സാമ്പിളുകളുടെ എണ്ണം 28 ആയും 2023-ല്‍ 126 ആയും എത്തിച്ചു. കണ്ടെത്തിയ എല്ലാ പോസിറ്റീവ് സാമ്പിളുകളിലും ഇറക്കുമതി ചെയ്ത വൈറസ് ക്ലസ്റ്ററായ വൈബി3എ അടങ്ങിയിരിക്കുന്നുവെന്ന് പാകിസ്ഥാന് ഫെഡറല്‍ ആരോഗ്യ മന്ത്രി നദീം ജാന്‍ പറഞ്ഞു.
126 പോസിറ്റീവ് മലിനജല സാമ്പിളുകളില്‍ 120 എണ്ണത്തിലും കഴിഞ്ഞ വര്‍ഷം മൂന്ന് മനുഷ്യ കേസുകളിലും വൈറസ് ക്ലസ്റ്റര്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. വൈറസിനെ തുടച്ചുനീക്കാന്‍ പാകിസ്ഥാന് പ്രതിജ്ഞാബദ്ധമാണെന്നും ഈ വര്‍ഷം അവസാനത്തോടെ അതിന്റെ വ്യാപനം തടസ്സപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും ഫെഡറല്‍ ഹെല്‍ത്ത് സെക്രട്ടറി ഇഫ്തിഖര്‍ അലി ഷല്‍വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: