വയനാട്: വെള്ളിയാഴ്ച മാനന്തവാടിയിൽ മയക്കുവെടി വച്ച് പിടികൂടിയ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. കർണാടക വനം വകുപ്പിന് കൈമാറിയ ശേഷമായിരുന്നു സംഭവം. പുലർച്ചെയോടെയാണ് ആന ചരിഞ്ഞത്. വെള്ളിയാഴ്ച പകൽ മുഴുവൻ മാനന്തവാടിയെ പരിഭ്രാന്തിയിലാഴ്ത്തിയ തണ്ണീർക്കൊമ്പനെ ഇന്ന വൈകുന്നേരത്തോടെയാണ് മയക്കുവെടി വച്ചത്.
രാത്രിയോടെ ബന്ദിപ്പൂരിലേക്ക് മാറ്റി. ആന ചരിയാനുണ്ടായ സാഹചര്യം സംബന്ധിച്ച് വ്യക്തതയില്ല. പതിനേഴര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് തണ്ണീർക്കൊമ്പനെ പിടികൂടിയത്. എലിഫന്റ് ആംബുലൻസിൽ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില പരിശോധിച്ചതിന് ശേഷം ആനയെ ബന്ദിപ്പൂർ വനത്തിലേക്ക് തുറന്ന് വിടാനായിരുന്നു തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: