മുംബൈ: എല്‍ഐസി ഏജന്റുമാര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്സ് സംഘ് നേതൃത്വം മാനേജ്മെന്റുമായി ചര്‍ച്ച നടത്തി.
ഇഎസ്ഐ, പെന്ഷന്, മെഡിക്ലെയിം പരിരക്ഷകള്‍ അനുവദിക്കുക, ഓണ്‍ലൈന്‍ ബിസിനസിലെ അപാകതകള്‍ പരിഹരിക്കുക, മിനിമം ഗ്രാറ്റുവിറ്റി ഉറപ്പ് വരുത്തുക, സിഎല്‍ഐഎ ഏജന്റുമാര്‍ക്ക് ക്ലബ് റിലാക്സേഷന് അനുവദിക്കുക തുടങ്ങിയ വിഷയങ്ങളാണ് നേതൃത്വം എല്‍ഐസി അധികൃതരുടെ മുന്നില്‍ അവതരിപ്പിച്ചത്.
മുംബൈ സെന്‍ട്രല്‍ ഓഫീസായ യോഗക്ഷേമയില് നടന്ന ചര്‍ച്ചകള്‍ക്ക് എല്‍ഐസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുധാകര്‍, ഏജന്റ്സ് സംഘ് ദേശീയ ജനറല്‍ സെക്രട്ടറി ജെ. വിനോദ് കുമാര്‍, ദേശീയ പ്രസിഡന്റ് എം. ശെല്വകുമാര് തുടങ്ങിയവര്‍ നേതൃത്വം നല്കി, ഉന്നയിച്ച പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയതായി ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: