ചെന്നൈ: കോടികള്‍ വിലവരുന്ന ലഹരിമരുന്ന് കടല്‍തീരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രാമേശ്വരം പാമ്പന്‍ മുന്തന്മുനൈയില് ആണ്. 1.1 കിലോ ആംഫെറ്റാമൈന്‍ കസ്റ്റംസ് സംഘം കണ്ടെടുത്തത്. ലഹരിമരുന്ന് സ്വീകരിക്കാന്‍ ആളുകള്‍ എത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ മുതല്‍ തീരമേഖലയില്‍ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
എന്നാല്‍ സംശയാസ്പദമായ നിലയില്‍ ആരെയും കണ്ടെത്തിയില്ല. തുടര്‍ന്ന് കടല്‍തീരത്തോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ആണ് ലഹരിമരുന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ രണ്ടു കോടി രൂപ വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് തിരുച്ചിറപ്പള്ളി വിഭാഗം ആണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: