ന്യൂ ദല്‍ഹി : ഇടക്കാല ബജറ്റ്, എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന ആശയവും തത്വവും ഉപയോഗിച്ച് ‘അമൃത് കാല്’ എന്ന യുഗത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ എങ്ങനെ തുടക്കം കുറിച്ചു എന്നതിന്റെ മികച്ച സംഗ്രഹമാണെന്ന് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പതിറ്റാണ്ട് നീണ്ട ഘടനാപരമായ പരിവര്‍ത്തനത്തിന് ശേഷം ഇന്ന് ഇന്ത്യ ശക്തമായ അടിത്തറയിലാണ് നിലകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി അതിവേഗം മുന്നേറുകയാണ്. ഭാരതത്തിന്റെ നാല് തൂണുകളായ സ്ത്രീകള്‍, കര്‍ഷകര്‍, യുവ ഇന്ത്യക്കാര്‍, ദരിദ്രര്‍ എന്നിവരെ ശാക്തീകരിക്കുന്നതിലൂടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത ഭാരതം 2047’ എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പാതയിലാണ് രാജ്യം.
ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി സൂചിപ്പിച്ചതു പോലെ രാഷ്ട്രത്തിന്റെ ഭരണം, വികസനം, പ്രവര്‍ത്തനം എന്നതാണ് നമ്മുടെ വികസനം മന്ത്രം.
കേരള ജനതയുടെ വികസനത്തിനും മതിയായതെല്ലാം കേന്ദ്ര ബഡ്ജറ്റിലുണ്ട്. വികസന പരിഷ്കാരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് നടപ്പാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം തന്നെ കേരളത്തിന് ആഹ്ളാദം പകരുന്നതാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വര്‍ഷം 50 വര്‍ഷത്തെ പലിശ രഹിത വായ്പയായി നല്കുന്ന 75,000 കോടി രൂപയുടെ നേട്ടം വ്യക്തവും സുതാര്യവുമായ ബിസിനസ് പദ്ധതികളുണ്ടെങ്കില്‍ കേരളത്തിനും നേടാമെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള പലിശ രഹിത വായ്പയും കേരളത്തിന് പ്രയോജനപ്പെടും.
517 പുതിയ വ്യോമയാന റൂട്ടുകളും 40,0000 സാധാരണ ബോഗികള്‍ വന്ദേ ഭാരത് ആക്കി മാറ്റുന്നതും കേരളത്തിന്റെയും വ്യോമ, റെയില്‍ കണക്റ്റിവിറ്റിക്ക് ഉത്തേജനം നല്‍കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: