കൊച്ചി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് എണ്‍പത്തിരണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും.പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയുമായി.
അസം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്ലാമിനെ ആണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കഠിന തടവിന് ശിക്ഷിച്ചത്.2021 ആഗസ്റ്റിലാണ് സംഭവം നടന്നത്.
പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിനി പതിമൂന്നുകാരിയെയാണ് പ്രതി കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. അമ്മയോടൊപ്പം താമസിക്കുകയായിരുന്നു പെണ്‍കുട്ടി. കുറുപ്പംപടി പൊലീസ് ആണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: