ന്യൂദല്‍ഹി : രാജ്യത്ത് സൗരോര്‍ജ്ജ രംഗത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കും. ഇതിന്റെ ഭാഗമായി
ഒരു കോടി വീടുകളില്‍ പുരപ്പുറ സോളാര്‍ ഘടിപ്പിക്കും. കേന്ദ്രബഡജറ്റിലാണ് പ്രഖ്യാപനം.
ലക്ഷദ്വീപിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.. ആത്മീയ വിനോദസഞ്ചാര ത്തിന് ഊന്നല്‍ നല്‍കിയാകും ഇനിയുള്ള വിനോദസഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍.
സംസ്ഥാനങ്ങള്‍ക്ക് വിനോദസഞ്ചാര മേഖലയില്‍ ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കും. വിനോദസഞ്ചാര മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
വിനോദസഞ്ചാര മേഖലാ വികസനം ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്ന് നിര്‍മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: