തിരുവനന്തപുരം :കേസില്‍ നിന്നും പിന്മാറിയില്ലെങ്കില് തന്റെ പെണ്മക്കള് രണ്ട് പേരും കൊല്ലപ്പെടുമെന്ന് മൂന്ന് മുസ്ലിം യുവതികള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തി കൊല്ലപ്പെട്ട രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ. രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളായ 15 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ ലിഷയുടെയും സുഹൃത്തുക്കളുടെയും ജാഗ്രതയോട് കൂടിയ ഇടപെടല്‍ കാരണമായിട്ടുണ്ട്.
അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത ഫണ്ട് കൃത്യമായി കേസ് നടത്താന്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇതോടെ കേസില്‍ വിധി പ്രസ്താവിച്ച വനിത ജഡ്ജിയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ എസ് ഡിപി ഐ പ്രവര്‍ത്തകര്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിനിടയിലാണ് കേസ് നടത്തിപ്പിന്നിടയില് തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് ലിഷ മാധ്യമങ്ങളോട് സംസാരിച്ചത്.
അപ്പോഴാണ് തന്റെ രണ്ട് പെണ്മക്കളെ ജീവനോടെ വേണമെങ്കില്‍ കേസില്‍ നിന്നും പിന്മാറിക്കോളൂ എന്ന താക്കീതുമായി മൂന്ന് മുസ്ലിം സ്ത്രീകള്‍ തന്നെ സമീപിച്ച വിവരം ലിഷ വെളിപ്പെടുത്തുന്നത്. വളരെ മധുരമായാണ് അവര്‍ സംസാരിച്ചിരുന്നതെങ്കിലും ക്രൂരമായ വാക്കുകളാണ് അവര്‍ പറഞ്ഞത്. തന്റെ രണ്ട് പെണ്മക്കള് എസ് ഡിപിഐക്കാരുടെ കൈകളില്‍ പെടേണ്ട എങ്കില്‍ കേസില്‍ നിന്നും പിന്മാറിക്കോളൂ എന്നാണ് അവര്‍ താക്കീത് ചെയ്തതെന്ന് ലിഷ പറയുന്നു. എന്നാല്‍ ലിഷയും സുഹൃത്തുക്കളും ഈ ഭീഷണിയ്ക്ക് മുന്പില് വഴങ്ങിക്കൊടുത്തില്ല.
ഈ കേസില്‍ പ്രതികളായ 15 പേര്‍ക്കും വധശിക്ഷ നല്കിയ വനിതാ ജഡ്ജിക്കെതിരെ വധഭീഷണികള്‍ ഉയരുന്നുണ്ട്. വാസ്തവത്തില്‍ ഈ കേസില്‍ ഇത്രയും കഠിനമായ ശിക്ഷ വിധിക്കാന്‍ കാരണങ്ങളുണ്ട്. രണ്‍ജിത് ശ്രീനിവാസനെ അമ്മ, ഭാര്യ, മകള്‍ എന്നിവരുടെ മുന്പില് വെച്ചാണ് എട്ടംഗ സംഘം കൊല ചെയ്തത്. കൊലപാതകത്തിലെ നിഷ്ഠുരത ജഡ്ജിയെ സ്വാധീനിച്ചിരുന്നു. അതുപോലെ പ്രതികള്‍ പ്രകടിപ്പിച്ച പശ്ചാത്താപമില്ലാത്ത പ്രകൃതവും വിധിയെ സ്വാധീനിച്ചതായി പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: