അയോധ്യ: ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്കിയ വാരാണാസി ജില്ലാ കോടതിയുടെ വിധി സ്വാഗതം ചെയ്ത് ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് ആചാര്യ സത്യേന്ദ്ര ദാസ്. അവിടെ ആരാധന നടന്നിരുന്നുവെന്നും അത് തുടരണമെന്നുമാണ് ഉത്തരവ്.
പൂജ നടത്താനുള്ള അവകാശം കിട്ടിയത് നന്നായി. സത്യം പുറത്തുവന്നു-ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
നേരത്തേ നടന്നു വന്ന പൂജകള്‍ നിര്‍ത്തിവെച്ചത് തെറ്റായിരുന്നു.ആ തെറ്റ് ഇപ്പോള്‍ തിരുത്തപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
വാരണാസി ജില്ലാ കോടതി ബുധനാഴ്ചയാണ് അന്തരിച്ച പുരോഹിതന്റെ കുടുംബത്തിന് ഗ്യാന്‍വാപി പള്ളി നിലവറയില്‍ ഹിന്ദു ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശം അനുവദിച്ചത്.ഏഴ് ദിവസത്തിനകം പള്ളിക്കകത്ത് പൂജ നടത്താനുള്ള സൗകര്യം ഒരുക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് നിര്‍ദേശിച്ച് ജഡ്ജി എ കെ വിശ്വേഷാണ് ഉത്തരവിട്ടത്.
പൂജാരി സോമനാഥ് വ്യാസ് 1993 വരെ നിലവറയില്‍ ആരാധന നടത്തിയിരുന്നു.എന്നാല്‍, വാരണാസി അധികൃതര്‍ നിലവറ അടച്ചതോടെ ആചാരം നിലച്ചു.
വ്യാസിന്റെ ചെറുമകന് ശൈലേന്ദ്ര കുമാര്‍ പതക് നിലവറയില്‍ പ്രാര്‍ത്ഥന നടത്താനുള്ള അവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു.മുലായം സിംഗ് യാദവിന്റെ ഭരണകാലത്താണ് പ്രാര്‍ത്ഥന നിര്‍ത്തിവെച്ചതെന്ന് ഹിന്ദു വിഭാഗം അഭിഭാഷകന് പറഞ്ഞു. ഇന്നത്തെ വിധിയെ മുസ്ലീം വിഭാഗം അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും.
ഒരു വലിയ ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ മസ്ജിദ് പണിതതാണെന്ന ആര്‍ക്കയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്തു വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: