കൊച്ചി : തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സി.എന്‍.രാമന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി .
ഹൈക്കോടതിയോട് ആലോചിക്കാതെയാണ് നിയമനം നടത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.സി.എന്‍.രാമന് മതിയായ യോഗ്യത ഇല്ലെന്നാണ് കോടതി വിലയിരുത്തിയത്. വിരമിക്കല്‍ ആനുകൂല്യം ഉള്‍പ്പെടെ നല്‍കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
സി.എന്‍. രാമന് വ്യാഴാഴ്ച വിരമിക്കാനിരിക്കെയാണ് ഹൈക്കോടതി നടപടി. തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറായി സി.എന്‍. രാമന് ചുമതലയേറ്റത് ഡിസംബര്‍14നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: