കൊച്ചി : പെര്‍മിറ്റ് ചട്ടങ്ങള്‍ റോബിന് ബസ് കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ സര്‍ക്കാരിന് അക്കാര്യം സിംഗിള്‍ ബെഞ്ചില്‍ അപേക്ഷ മുഖേന അറിയിക്കാം.
ചട്ടലംഘനം കണ്ടെത്തിയാല്‍ സിംഗിള്‍ ബെഞ്ചിന് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.റോബിന് ബസിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം, റോബിന് ബസുടമയില്‍ നിന്നും വധഭീഷണിയുണ്ടെന്ന് കാട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്കി. രണ്ട് എഎംവിഐമാരാണ് പരാതിക്കാര്‍. ഗിരീഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് ആരോപണം.
തുടര്‍ന്ന് ഗിരീഷിനെ എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: