കൊച്ചി: സുരേഷ് ഗോപിച്ചേട്ടന് എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമെ ദ്രോഹം ചെയ്തിട്ടുള്ളൂവെന്ന രമേഷ് പിഷാരടിയുടെ വാക്കുകള്‍ വൈറല്‍. ഈയിടെ ഒരു അഭിമുഖത്തിലാണ് രമേഷ് പിഷാരടിയുടെ ഈ അഭിപ്രായപ്രകടനം. ആരോടാണ് സുരേഷ് ഗോപി എന്ന നടന് ദ്രോഹം ചെയ്തതെന്ന് അറിയാനാണ് പലരും ഈ അഭിമുഖം കണ്ടത്.
തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവനയ്ക്ക് പിന്നിലെ സീക്രട്ട് രമേഷ് പിഷാരടി വെളിപ്പെടുത്തുന്നത്. സുരേഷ് ഗോപിച്ചേട്ടന് അദ്ദേഹത്തോട് മാത്രമാണ് ദ്രോഹം ചെയ്യുന്നതെന്നായിരുന്നു രമേഷ് പിഷാരടിയുടെ വെളിപ്പെടുത്തല്‍. ‘സുരേഷേട്ടന് ചെയ്യുന്നതും പറയുന്നതുമായ കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് പലപ്പോഴും തിരിച്ചടികള്‍ ഉണ്ടാവുന്നത്. വേറെ ആര്‍ക്കും അദ്ദേഹം ഉപദ്രവം ചെയ്തിട്ടില്ല. മറിച്ച് പലരെയും സഹായിച്ചിട്ടുണ്ട്.’- രമേഷ് പിഷാരടി പറയുന്നു. ഇതോടെ സോഷ്യല്‍ മീഡിയകളില്‍ പല തരം പ്രതികരണങ്ങള്‍ വരികയാണ്. അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടിയാണ് രമേഷ് പിഷാരടി. കോണ്‍ഗ്രസ് പൊതുയോഗങ്ങളിലെ വരെ പ്രാസംഗികനാണ്. അങ്ങിനെയിരിക്കെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്ന സുരേഷ് ഗോപിയെ ഇങ്ങിനെ പൊക്കിയടിക്കുന്നത് അവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ടി.എന്‍.പ്രതാപന് കേള്‍ക്കരുതെന്നായിരുന്നു രമേഷ് പിഷാരടിക്ക് പലരും നല്കുന്ന ഉപദേശം.
‘എന്റെ പടമൊക്കെ ഇറങ്ങുന്ന സമയത്തും മിമിക്രി സംഘടനയിലും എല്ലാം സുരേഷ് ഗോപി ചേട്ടന് ഒരുപാട് സഹായിച്ചിട്ടുണ്ട്. രാഷ്ട്രീയം ഓരോരുത്തരുടെ വിശ്വാസമാണ്. അതും വ്യക്തിത്വവും കൂട്ടിക്കുഴയ്ക്കാന്‍ കഴിയില്ല. നല്ല ഒരു മനുഷ്യനാണ് എന്നതിനപ്പുറം ആളുകളുടെ വ്യക്തിത്വത്തെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ പറയാന്‍ ഞാനാളല്ല’- രമേഷ് പിഷാരടി പറയുന്നു.
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് കുടുംബസമേതം എത്തിയാണ് രമേഷ് പിഷാരടി സംബന്ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: