മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് കഠിന തടവും പിഴയും.മേലാറ്റൂര്‍ പാതിരിക്കോട് പേഴുംതറ സ്വദേശി സുബൈറിനെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
ആറ് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷിച്ചത്. പ്രതി തന്റെ ഓട്ടോറിക്ഷയില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ യാത്രയ്ക്കിടെ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: