പുനലൂർ: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം കഠിന തടവും പിഴയും. പത്തനംതിട്ട മലയാലപ്പുഴ ചെങ്ങറ സമരഭൂമിയിൽ വിനീഷ് ഭവനിൽ വിനീഷിനെയാണ് ശിക്ഷിച്ചത്. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടിഡി ബൈജുവിന്റേതാണ് വിധി.
പിഴത്തുകയിൽ നിന്നും 25,000 രൂപ അതിജീവതയ്ക്ക് നൽകാനും കോടതി വിധിച്ചു. നഷ്ടപരിഹാരമായി അതിജീവിതയ്ക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് ശുപാർശ ചെയ്തു. 2018-ലാണ് കേസിന് ആസ്പദമായ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: