ജെയ്പൂർ: ടൂറിസം രംഗത്ത് വൻ വളർച്ച കൈവരിച്ച് രാജസ്ഥാൻ. കഴിഞ്ഞ വർഷം 18 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും 17 ലക്ഷം വിദേശ വിനോദ സഞ്ചാരികളും സംസ്ഥാനം സന്ദർശിച്ചതായി സർക്കാർ സംസ്ഥാന നിയമസഭയെ അറിയിച്ചു.
2020 ജനുവരി മുതൽ 2023 ഡിസംബർ വരെ ഏകദേശം 32.44 കോടി ആഭ്യന്തര വിനോദസഞ്ചാരികളും 22.20 ലക്ഷത്തിലധികം വിദേശ വിനോദ സഞ്ചാരികളും സംസ്ഥാനത്തിന്റെ പൈതൃക സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. 2023ൽ 17.90 കോടിയിലധികം ആഭ്യന്തര വിനോദസഞ്ചാരികളും 16.99 ലക്ഷം വിദേശ വിനോദസഞ്ചാരികളും രാജസ്ഥാൻ സന്ദർശിച്ചു.
കൂടാതെ 2020ൽ 1,51,17,239 ആഭ്യന്തര വിനോദസഞ്ചാരികളും 4,46,467 വിദേശ വിനോദ സഞ്ചാരികളും രാജസ്ഥാൻ സന്ദർശിച്ചു. 2021ൽ 2,19,88,734 ആഭ്യന്തര വിനോദ സഞ്ചാരികളും 34,806 വിദേശ വിനോദ സഞ്ചാരികളും 10,83,28,156 ആഭ്യന്തര വിനോദ സഞ്ചാരികളും 39,682 വിദേശ വിനോദ സഞ്ചാരികളും സന്ദർശിച്ചുവെന്നും സർക്കാർ അറിയിച്ചു.
അതേ സമയം 2020 മുതൽ 2022 വരെയുള്ള കാലയളവിൽ കോവിഡ് ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: