കണ്ണൂര്‍ : റോഡിലെ അപകട സാധ്യത സംബന്ധിച്ച് പോലീസില്‍ പരാതി നല്കി, നാല് ദിവസത്തിന് ശേഷം അെേത സ്ഥലത്തുവെച്ചുതന്നെ കന്യാസ്ത്രീ ബസ്സിടിച്ച് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ആലക്കോട് പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സൂപ്പീരിയറായ സിസ്റ്റര്‍ സൗമ്യയാണ് വാഹനം ഇടിച്ച് മരിച്ചത്. അതിവേഗതയിലെത്തിയ സ്വകാര്യ ബസ്സിടിച്ചാണ് ഇവര്‍ മരിച്ചത്.
കോണ്‍വെന്റില്‍ നിന്നും പള്ളിയിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെടുന്നത്. കോണ്‍വെന്റും സ്കുളുമുള്ള ഭാഗത്ത് അപകടം പതിവാണ്. എന്നാല്‍ ഇവിടെ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളോ സീബ്രാ ലൈനോ, മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിച്ചിരുന്നില്ല. തുടര്‍ന്ന് കുട്ടികളുടെ സുരക്ഷയെ കരുതി സ്കൂള്‍ മാനേജര്‍ കൂടിയായ സിസ്റ്റര്‍ സൗമ്യ നാല് ദിവസം മുമ്പാണ് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
പരാതിയില്‍ നടപടിയാകും മുമ്പേ തന്നെ അതേസ്ഥലത്തുവെച്ച് സിസ്റ്റല്‍ സൗമ്യ അപകടത്തില്‍പ്പെടുകയായിരുന്നു. കന്യാസ്ത്രീ മരിച്ചശേഷമാണ് അപകട സ്ഥലത്ത് ഒരു ബാരിക്കേഡ് സ്ഥാപിക്കാന്‍ തന്നെ തയ്യാറായത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തിട്ടുണ്ട്. എസ്പിയും ആര്‍ടിഒയും വിഷയത്തില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: