തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയ്ക്ക് ചന്ദനത്തൈ നേരിട്ട് നല്കാന് കഴിഞ്ഞതിന്റെ സായൂജ്യനിമിഷങ്ങള് വിസ്മരിക്കാനാകാതെ പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥിനിയായ ജയലക്ഷ്മി. ആ അപൂര്‍വ്വ സൗഭാഗ്യത്തിന് വേദിയൊരുക്കിയ നടന് സുരേഷ്ഗോപിയ്ക്ക് ജയലക്ഷ്മി ഹൃദയത്തില്‍ ഒരായിരം നന്ദി നിശ്ശബ്ദം മന്ത്രിക്കുന്നു.
മാത്രമല്ല,ഗുരുവായൂരില്‍ വെച്ച് ചന്ദനത്തൈയും പിടിച്ചു നില്ക്കുന്ന ജയലക്ഷ്മിയുടെ അടുത്തേക്ക് വന്ന മോദി പറഞ്ഞ വാക്കുകള്‍ ഈ വിദ്യാര്‍ത്ഥിനിയെ ആശ്ചര്യപ്പെടുത്തുന്നു:”ജയലക്ഷ്മി യു ആര് ഇന്‍ മൈ ബ്ലംഗ്ല” (എന്റെ ബംഗ്ലാവില്‍ നീയുണ്ട് ) എന്നായിരുന്നു മോദി ജയലക്ഷ്മിയോട് പറഞ്ഞത്. പണ്ട് ജയലക്ഷ്മി മോദിയ്ക്കായി കൊടുത്തയച്ച പേരത്തൈ തന്റെ ബംഗ്ലാവിലെ മുറ്റത്ത് ഉണ്ടെന്ന് മോദിജി ഓര്‍മ്മപ്പെടുത്തിയതാണ് ജയലക്ഷ്മിയെ അതിശയിപ്പിക്കുന്നത്.
It was a delight to meet Jayalakshmi, who is passionate about agriculture and especially organic farming. Over two years ago, my friend @TheSureshGopi Ji gave me a guava sapling nurtured by her. I deeply cherish that gesture. I wish Jayalakshmi the very best in her endeavours. pic.twitter.com/50VOztWHvA
— Narendra Modi (@narendramodi) January 18, 2024
ജയലക്ഷ്മിയില്‍ നിന്നും ചന്ദനത്തൈ സ്വീകരിക്കുന്ന ചിത്രം മോദി പിന്നീട് എക്സിലെ സമൂഹമാധ്യമപേജില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ട ഉള്ളനാട് സ്വദേശിനിയായ ജയലക്ഷ്മി നല്ലൊരു ജൈവകര്ഷകകൂടിയായ വിദ്യാര്‍ത്ഥിനിയാണ്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ജയലക്ഷ്മി മോദിയ്ക്ക് താന്‍ പിന്തുടരുന്ന പ്രത്യേകതരം ജൈവകൃഷി രീതികളെക്കുറിച്ച് വിശദീകരിച്ച് ഒരു കത്തെഴുതിയിരുന്നു. അതിന് മറുപടിയായി മോദി ഒരു അഭിനന്ദനക്കത്ത് തിരിച്ചയച്ചു. മോദി അയച്ച ഈ കത്ത് പുനലൂരിലെ ഗാന്ധി ഭവനില്‍വെച്ച് സുരേഷ് ഗോപിയാണ് ജയലക്ഷ്മിക്ക് നേരിട്ട് നല്‍കിയത്. ആ വേദിയില്‍ ജയലക്ഷ്മി സുരേഷ് ഗോപിയ്ക്ക് ഒരു പേരത്തൈ സമ്മാനിച്ചിരുന്നു. ഇത് സുരേഷ് ഗോപി പ്രധാനമന്ത്രി മോദിയ്ക്ക് നേരിട്ട് നല്‍കുകയും ചെയ്തു.
അടുത്ത തവണ നേരിട്ട് മോദിയ്ക്ക് തന്നെ ഒരു വൃക്ഷത്തൈ നേരിട്ട് നല്കണമെന്നുണ്ടെന്ന മോഹം അന്ന് സുരേഷ് ഗോപിയെ അറിയിച്ചിരുന്നു. അതിന് ശ്രമിക്കാമെന്ന് പറഞ്ഞ് സുരേഷ് ഗോപി പോയി. പിന്നീട് സുരേഷ് ഗോപി തന്നെ ആ വൃക്ഷത്തൈ മോദിജിക്ക് നേരിട്ട് നല്കാന് തയ്യാറായിക്കോളൂ എന്ന് അറിയിക്കുകയായിരുന്നു. ആ സ്വപ്നം സുരേഷ് ഗോപിയുടെ മകളുടെ വിവാഹനാളില്‍ ഗുരുവായൂരില്‍ സാധ്യമാവുകയായിരുന്നു. ഇപ്പോഴും ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് ഈ പേരത്തൈ പ്രധാനമന്ത്രിയ്ക്ക് നല്കാന് കഴിഞ്ഞതിന്റെ ആഹ്ളാദവും അമ്പരപ്പും ജയലക്ഷ്മിയെ വിട്ടുപോയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: