ന്യൂദൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠ രാജ്യത്തെ കോടിക്കണക്കിന് ആളുകളെ ഒരു ചരടില്‍ ചേർത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും വികാരങ്ങളും ഭക്തിയും ഒന്നു തന്നെയായിരുന്നുവെന്നും എല്ലാവരുടെയും വാക്കുകളിലും ഹൃദയങ്ങളിലും രാമൻ ആയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ’ 109-ാം എപ്പിസോഡിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നിരവധി ആളുകള്‍ ‘രാംഭജന്‍’ ആലപിക്കുകയും ശ്രീരാമന്റെ പാദങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തു. ജനുവരി 22 ന് വൈകുന്നേരം രാജ്യം മുഴുവന്‍ രാംജ്യോതി കത്തിച്ച് ദീപാവലി ആഘോഷിച്ചു. ഈ സമയത്ത്, ഒരു വികസിത ഭാരതത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഒരു പ്രധാന അടിസ്ഥാനമായ കൂട്ടായ്മയുടെ ശക്തി രാജ്യം കണ്ടു.
മകരസംക്രാന്തി മുതല്‍ ജനുവരി 22 വരെ ശുചിത്വ കാമ്പയിന് നടത്തണമെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ‘ഭക്തിയോടെ അവരുടെ പ്രദേശത്തെ ആരാധനാലയങ്ങള്‍ വൃത്തിയാക്കിയത് എനിക്ക് നന്നായി തോന്നി. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും എനിക്ക് എത്രപേര്‍ അയച്ചുതന്നിട്ടുണ്ട്! ഈ വികാരത്തിന് വിരമമരുത്, ഈ പ്രചാരണം അവസാനിക്കുകയും അരുത്. കൂട്ടായ്മയുടെ ഈ ശക്തി നമ്മുടെ രാജ്യത്തെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന് രാമന്, സീതാമാതാവ്, ലക്ഷ്മണന് എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ ‘ദേവ് സെ ദേശ്’, ”രാം സെ രാഷ്ട്ര്” എന്നിവയെക്കുറിച്ച് സംസാരിച്ചതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: