വാന്‍കൂവര്‍: സിഖ് ഭീകരനേതാവിന്റെ കൊലയ്ക്കു പിന്നില്‍ ഭാരതമാണെന്ന് ആരോപിച്ച് പുലിവാല് പിടിച്ച കാനഡ ഭാരതത്തിനെതിരെ പുതിയ ആരോപണവുമായി ഇറങ്ങി. കനേഡിയന്‍ തെരഞ്ഞെടുപ്പകളെ ഭാരതം സ്വാധീനിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കാനഡ ഇക്കാര്യം അന്വേഷിച്ചു തുടങ്ങിയിട്ടുമുണ്ട്.
2019ലെയും 2021ലെയും തെരഞ്ഞെടുപ്പുകളെ ചൈന സ്വാധീനച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ ഫോറിന് ഇന്റര്‍ഫിയറന്‍സ് കമ്മിഷനെ കനേഡിയന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇതേ കമ്മിഷനാണ്, ഭാരതം കനേഡിയന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചോയെന്നും അന്വേഷിക്കുന്നത്. ഭാരതം സ്വാധീനം ചെലുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രേഖകള്‍ നല്കാന് കമ്മിഷന് കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഹര്‍ദീപ് സിങ് നിജ്ജാര്‍ എന്ന കനേഡിയന്‍ പൗരനായ സിഖ് ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരതവും കാനഡയും തമ്മിലുള്ള ബന്ധം മോശമായ സമയത്താണ് പുതിയ ആരോപണം ഉയരുന്നതും അതില്‍ അന്വേഷണം തുടങ്ങുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: