മലപ്പുറം: സ്ഥലത്തിന്റെ അതിര് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മഞ്ചേരിയില്‍ വയോധികന് ക്രൂരമര്‍ദ്ദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരന് ഉണ്ണി മുഹമ്മദാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.
ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. ബന്ധുവാണ് മര്‍ദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു.
കണ്ണില്‍ മുളക് പൊടി വിതറി ബന്ധു യൂസഫും മകന് റാഷിനുമാണ് മര്‍ദ്ദിച്ചതെന്ന് ഉണ്ണി മുഹമ്മദ് ആരോപിച്ചു. ഇരുമ്പ് വടി ഉപയോഗിച്ചും മര്‍ദ്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: