കോഴിക്കോട്: ഏപ്രില്‍ 7 മുതല്‍ മൂന്നു നാള് കോഴിക്കോട്ട് നടക്കുന്ന ബാലഗോകുലം സംസ്ഥാന കലോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു.
കോഴിക്കോട് കേസരി ഭവനില്‍ നടന്ന യോഗത്തില്‍ സ്വാമി ചിദാനന്ദപുരി (മുഖ്യ രക്ഷാധികാരി), ഡോ. ശങ്കര്‍ മഹാദേവന് (ചെയര്മാന്), എം. സത്യന് (ജനറല്‍ കണ്‍വീനര്‍), രാധാകൃഷ്ണന് ഉണ്ണികുളം (ഖജാന്‍ജി) എന്നിവരായി 501 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കല സമൂഹത്തിനും സംസ്കാര പോഷണത്തിനും വേണ്ടിയാവണമെന്ന് അദ്ദേഹം പറഞ്ഞു. കല കമ്യൂണിസം പ്രചരിപ്പിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണെന്ന് തെറ്റിച്ചിന്തിക്കുന്ന ഒരു വിഭാഗം ഇന്നുമുണ്ട്. കലയിലൂടെ ജീവിത മാര്‍ഗദര്‍ശനം നല്കിയ ശ്രീകൃഷ്ണ ഭഗവാനെ ആദര്‍ശമായി സ്വീകരിച്ച ബാലഗോകുലം, മത്സരങ്ങള്‍ക്കുപരി കലോത്സവത്തെ സര്‍ഗകലയുടെ ആവിഷ്കാര-പ്രദര്ശനങ്ങളാക്കുന്നുവെന്നത് മാതൃകാപരമാണെന്നും കാവാലം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ മുഖ്യഭാഷണം നടത്തി. കലോത്സവ സംസ്ഥാന സംയോജക് പി.എന്‍. സുരേന്ദ്രന്, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, കോഴിക്കോട് മേഖലാ അധ്യക്ഷന്‍ പി.എം. ശ്രീധരന്, സംസ്ഥാന സെക്രട്ടറി എം. സത്യന്, കോഴിക്കോട് മഹാനഗര്‍ കാര്യദര്‍ശി ഇ. പ്രവീണ്‍ ചന്ദ്ര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: