ഇടുക്കി: ഇടുക്കി ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തിന് എന്‍ഒസിക്കായി സമര്‍പ്പിച്ച അപേക്ഷ ജില്ല കളക്ടര്‍ നിരസിച്ചു
ഹൈക്കോടതി നിര്‍മാണ വിലക്കേര്‍പ്പെടുത്തിയ ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തിനാണ് റവന്യൂ വകുപ്പ് അനുമതി നിഷേധിച്ചത്. ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മ്മാണം എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അനുമതി നിരസിച്ചത്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് ഏറ്റെടുക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള 8 സെന്റ് സ്ഥലത്താണ് ഓഫീസ് നിര്‍മ്മാണം തുടങ്ങിയത്. നിര്‍മാണ നിരോധന സ്ഥലത്ത് എന്‍സിഒ വാങ്ങാതെ ഓഫീസ് പണിഞ്ഞതിനെതിരെ റവന്യു വകുപ്പും പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 22 ന് സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ശാന്തന്‍പാറയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം നടത്തുന്നതായി അതിജീവന പോരാട്ട വേദിയുടെ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു.
തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും കോടതി ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും വീണ്ടും നിര്‍മ്മാണം നടത്തിയാല്‍ ഈ ഭൂമിയുടെ ഉടമസ്ഥനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇതോടെ ഓഗസ്റ്റിലാണ് ഹൈക്കോടതി ഇടപെട്ട് സിപിഎം ഓഫീസ് നിര്‍മ്മാണം തടഞ്ഞത്. തുടര്‍ന്ന് പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ കോടതി ജില്ല കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ജില്ലാ കളക്ടര്‍ക്ക് എന്‍ഒസിക്കുള്ള അപേക്ഷ നല്കി.
എന്നാല്‍ വര്‍ഗീസ് നിയമലംഘനം നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിലാണ് ജില്ല കളക്ടര്‍ ഇപ്പോള്‍ എന്‍ഒസി നിഷേധിച്ചത്. വര്‍ഗീസ് ചട്ടപ്രകാരം പതിച്ചു നല്കിയ ഭൂമിയില്‍ ഗാര്‍ഹികേതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്. ഇതുകൂടാതെ കെട്ടിടം നിര്‍മ്മിച്ച വസ്തുവില്‍ ഉള്ള 12 ചതുരശ്ര മീറ്റര്‍ ഭൂമിക്ക് പട്ടയും ഇല്ലെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് ഭൂമി കൈവശം വെച്ചിരിക്കുന്നത് ആയും റവന്യൂ വകുപ്പ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: