തിരുപ്പൂര്‍ : തിരൂപ്പൂരില്‍ അജ്ഞാതസംഘം മാധ്യമ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ന്യൂസ് 7 ചാനലിന്റെ റിപ്പോര്‍ട്ടര്‍ നേശപ്രഭുവിനെതിരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി തിരുപ്പൂര്‍ പല്ലടത്തുവെച്ച് ബൈക്കിലെത്തിയ ആറംഗസംഘം ആക്രമിക്കുകയായിരുന്നു.
പോലീസുകാരുടെ പണപ്പിരിവ്, തമിഴ്നാട് സര്‍ക്കാരിന്റെ മദ്യവില്‍പ്പനശാലയായ ടാസ്മാസ്ക് വഴി നടത്തുന്ന അനധികൃത മദ്യവില്‍പ്പന എന്നിവ സംബന്ധിച്ച് നേശപ്രഭു വാര്‍ത്ത ചെയ്തിരുന്നു. ശേഷം കുറച്ച് ദിവസങ്ങളായി ചിലര്‍ തന്നെ പിന്തുടരുന്നതായി നേശപ്രഭുവിന് തോന്നുകയും ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരക്ഷ വേണമെങ്കില്‍ സ്റ്റേഷനിലേക്ക് വരാനാണ് പോലീസ് പ്രതികരിച്ചത്.
കൈക്ക് വെട്ടേറ്റ നേശപ്രഭുവിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തി വിരോധമാകും ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: