ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു വിവേചനവുമില്ലാതെയാണ് ശാക്തീകരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ആഹ്വാനം ചെയ്തു.
ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, മുന്‍ സര്‍ക്കാരുകളും മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷവും തമ്മിലുള്ള വ്യത്യാസം സീതാരാമന് എടുത്തുപറഞ്ഞു. സ്വാതന്ത്ര്യാനന്തരം വളരാന്‍ ഇന്ത്യ ആഗ്രഹിച്ച മികച്ച ഊര്‍ജം ഉണ്ടായിരുന്നിട്ടും, അടുത്തകാലത്ത് മാത്രമാണ് ഒരു എംപിയുടെ ശുപാര്‍ശ കൂടാതെ ഞങ്ങളുടെ വീടുകളില്‍ ടെലിഫോണ്‍ കണക്ഷന് ലഭിക്കാന്‍ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.
അടുത്ത കാലം വരെ ശുപാര്‍ശയില്ലാതെ ഗ്യാസ് സിലിണ്ടര്‍ ലഭിക്കില്ലായിരുന്നു. അടുത്ത കാലം വരെ നമുക്ക് മികച്ച റോഡുകളും വിമാനത്താവളങ്ങളും സാധ്യമല്ലായിരുന്നു. അടുത്ത കാലം വരെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഞങ്ങള്‍ക്ക് മതിയായ സീറ്റുകള്‍ ലഭിച്ചിരുന്നില്ല. ഇന്ന് ഇവയെല്ലാം അടിയന്തിര ബോധത്തോടെ വര്‍ധിപ്പിക്കുകയാണ്. ഈ മാറ്റം മോദിസര്ക്കാരിലൂടെയാണ് സാധിച്ചതെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എന്താണ് ഇത്ര വ്യത്യസ്തമെന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, മുന്‍ സര്‍ക്കാരുകളും റോഡുകളും വീടുകളും ടെലിഫോണുകളും നല്‍കിയിരുന്നു. 2014ലും വൈദ്യുതി എത്താത്ത വീടുകളുടെയും റോഡുകളില്ല പ്രദേശങ്ങളുടെയും സംഖ്യ വലുതായിരുന്നു. വലിയ സംഖ്യ എന്നാല്‍ ഏകദേശം 50 ശതമാനത്തിലധികം പേര് സൗകര്യങ്ങള്‍ യതൊന്നുമില്ലാതെ ജീവിച്ചിരുന്നു. അടിയന്തര പ്രവര്‍ത്തനമായി ഇത് കണക്കാക്കതതിന്റെ കുറവായിരുന്നു അത്. അതാണ് ബിജെപി സര്‍ക്കാര്‍ മാറ്റിയെടുത്തത്.
മോദി സര്‍ക്കാര്‍ പൗരന്മാര്ക്കിടയില് വിവേചനം കാണിക്കുന്നില്ലെന്ന് വാദിച്ചുകൊണ്ട് നിര്‍മ്മല സീതാരാമന് പറഞ്ഞു: ‘ഇന്ന് ഞങ്ങള്‍ വേര്‍തിരിക്കുന്നില്ല, ചിലര്‍ക്ക് കുറച്ച് ലഭിക്കണമെന്ന് ഞാന്‍ പറയുന്നില്ല, അതിനായി കാത്തിരിക്കണമെന്ന് ഞാന്‍ പറയുന്നില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ കുറിച്ച് (നരേന്ദ്ര മോദി) ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന നാല് ഗ്രൂപ്പുകള്‍ക്കായി ഇന്നത്തെ ഇന്ത്യ പ്രവര്‍ത്തിക്കുന്നു. അത് യുവാകള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിങ്ങനെയാണ്. കോളേജിന്റെ സമ്പന്നമായ ചരിത്രവും മന്ത്രി അനുസ്മരിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച മുതിര്‍ന്നവരില്‍ നിന്ന് പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: