കൊളംബോ: ശ്രീലങ്കൻ ജലവിഭവ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തിൽ മരിച്ചു. അപകടം നടന്നത് ഇന്ന് പുലർച്ചെയോടെ ആയിരുന്നു. മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഡ്രൈവർ ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.
കൊളമ്പോ എക്സ്പ്രസ് വേയിൽ വച്ച് മന്ത്രിയുടെ വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. അപകടത്തിൽ മന്ത്രിയും സുരക്ഷാ ജീവനകാരനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: