ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരെ നാളെ മുതല്‍ ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ കെ.എല്‍. രാഹുല്‍ വിക്കറ്റ് കീപ്പ് ചെയ്യില്ലെന്ന് ഭാരത പരിശീലകന് രാഹുല്‍ ദ്രാവിഡ്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും രാഹുലിനെ വിക്കറ്റ് കീപ്പറാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദ്രാവിഡ് മാധ്യമങ്ങളോട് പറഞ്ഞു.
വിക്കറ്റ് കീപ്പര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കെ.എസ്. ഭാരതിനെയോ ധ്രുവ് ജുറെലിനെയോ ആയിരിക്കും ആ ചുമതല ഏല്‍പ്പിക്കുക. ഇരുവരുടെയും ആദ്യ ടെസ്റ്റ് പരീക്ഷണം കൂടിയായിരിക്കും നാളെ നടക്കുക.
രാഹുല്‍ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന് ആണ്. ബാറ്റിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അദ്ദേഹത്തെ നിയോഗിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രാഹുലിന്റെ ബാറ്റിങ് മികവ് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനമെന്ന് രാഹുല്‍ ദ്രാവിഡ് അറിയിച്ചു. അത്തരത്തിലൊരു മികച്ച താരത്തിന് കൂടുതല്‍ ഭാരമേല്പ്പിക്കേണ്ടതില്ലെന്നാണ് ടീം മാനേജ്മെന്റ് തീരുമാനമെന്നും ദ്രാവിഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: