എറണാകുളം : വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ആമ്പല്ലൂരില്‍ യുവാവിന്റെ അടിയേറ്റ മധ്യ വയസ്കന് മരിച്ചു. ആമ്പല്ലൂര്‍ സ്വദേശി സുരേഷാണ് മരിച്ചത്. സുരേഷിനെ മര്‍ദ്ദിച്ച കോഴിക്കോട് സ്വദേശി മുഹമ്മദലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരമറ്റം ആമ്പല്ലൂരില്‍ വച്ച് ഈ മാസം 14 തീയതിയാണ് വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സുരേഷിന് തലയ്ക്ക് അടി ഏല്‍ക്കുന്നത്. കാറിനുള്ളില്‍ നിന്ന് എടുത്തു കൊണ്ടുവന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു സുരേഷ് . ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: