അയോദ്ധ്യ: ശ്രീരാമജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ രാഷ്ട്രീയ സാന്നിധ്യം തീരെയില്ലാതെ. ചടങ്ങുകള്‍ പൂര്‍ണ്ണമായും ഹൈന്ദവ ആരാധനാ രീതികള്ക്കനുസൃതമാണ്. ചടങ്ങിലെ ക്ഷണിതാക്കളില്‍ പോലും അതു വ്യക്തം.
പ്രതിപക്ഷം ബിജെപിയുടെ രാഷ്ട്രീയ പരിപാടിയായി രാമക്ഷേത്ര ചടങ്ങ് മാറ്റിയെന്ന് ആരോപിക്കുമ്പോഴും പ്രമുഖ ബിജെപി നേതാക്കള്‍ക്കൊന്നും ചടങ്ങിലേക്ക് ക്ഷണമില്ല. ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ക്ഷണമില്ല. ദേശീയ അധ്യക്ഷനായ ജെ.പി നദ്ദ മാത്രമാണ് ബിജെപിയില്‍ നിന്ന് ചടങ്ങില്‍ പങ്കെടുക്കുന്നത്. ബിജെപിയുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പ്രാണപ്രതിഷ്ഠാ ചടങ്ങിലെത്തിയില്ല. സംഘപരിവാര്‍ സംഘടനകളുടെ ഓരോ പ്രതിനിധി മാത്രമാണ് അയോദ്ധ്യയിലെത്തുക.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് പുറമേ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ, സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, അഖിലഭാരതീയകാര്യകാരി അംഗം ഭയ്യാജി ജോഷി, സുരേഷ് സോണി, അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, വിഎച്ച്പി അധ്യക്ഷന്‍ അലോക് കുമാര്‍, മറ്റു സംഘപരിവാര്‍ സംഘടനകളുടെ ദേശീയ അധ്യക്ഷന്മാര് എന്നിവര്‍ക്കാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: