ദുബായ്: കഴുതപ്പുലികളെ വേട്ടയാടുന്നവർക്ക് മുന്നറിയിപ്പുമായി സൗദി ഭരണകൂടം. രാജ്യത്ത് കഴുതപ്പുലികളെ വേട്ടയാടുന്നവർക്ക് 80000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി എൻവിറോണ്മെന്റൽ പോലീസ് മുന്നറിയിപ്പ് നൽകി.
വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. ഇത്തരം മൃഗങ്ങളെ വേട്ടയാടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ പൊതുജനങ്ങളോട് എൻവിറോണ്മെന്റൽ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനായി എൻവിറോണ്മെന്റൽ പോലീസ് ഹോട്ട്ലൈൻ നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.
സൗദി അറേബ്യയിൽ കഴുതപ്പുലികളെ വേട്ടയാടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിനോദത്തിനും വേട്ടയാടുന്നതിനുമായി ഇത്തരത്തിലുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നത് രാജ്യത്ത് വർധിക്കുന്നതായി വന്യജീവി സംരക്ഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ കർശന ശിക്ഷാനടപടികളിലേക്ക് പ്രവേശിച്ചതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: