ന്യൂദല്‍ഹി :അയോധ്യ ശ്രീരാമ ജന്മഭൂമി തര്‍ക്ക കേസില്‍ വിധി പ്രസ്താവിച്ച സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. കേസില്‍ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണമുണ്ട്. ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അശോക് ഭൂഷണ്,എസ്.എ അബ്ദുല്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരെയാണ് ക്ഷണിച്ചത്.
വിവിധ മേഖലകളില്‍ നിന്നുള്ള ഏഴായിരത്തോളം പേര്‍ക്കാണ് അയോധ്യയിലേക്ക് ക്ഷണംമുളളത്. ക്ഷേത്ര ട്രസ്റ്റാണ് ജഡ്ജിമാരെ ക്ഷണിച്ചത്. ഈ മാസം 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖല ബാങ്ക് ജീവനക്കാര്‍ക്കും ഉച്ചയ്ക്ക് 2.30 വരെ അവധി നല്‍കും.
.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായി കര്‍മങ്ങള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: