മധ്യപ്രദേശിലെ സത്നയില്‍ മന്ദാകിനി നദിക്കരയിലാണ് പുരാണപ്രസിദ്ധമായ അത്രി ആശ്രമം. അത്രിമുനിയും പത്നി അനസൂയയും വര്‍ഷങ്ങളോളം തപസ്സിരുന്നത് ഇവിടെയാണ്.
വനവാസത്തിനിടെ സീതാരാമലക്ഷ്മണന്മാര് ആശ്രമത്തില്‍ അതിഥികളായെത്തി. സീതയെ കണ്ടതില്‍ ഏറെ സന്തോഷവതിയായിരുന്നു അനസൂയ. രാജകീയ സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം വനവാസത്തിനിറങ്ങിയ സീതയ്ക്ക് ആഭരണങ്ങളും മരവുരി കൊണ്ടുള്ള അതിവിശിഷ്ടമായ ചേലയും അനസൂയ സമ്മാനിച്ചു. ഒരിക്കലും അഴുക്കുപിടിക്കാത്ത, നിറംമങ്ങി കേടാവാത്ത ചേലയായിരുന്നു അത്. (രാവണന്റെ അശോകവനിയില്‍ കഴിഞ്ഞിരുന്ന കാലത്ത് 10 മാസവും ഈ അത്ഭുത ചേലയാണ് സീത ഉടുത്തിരുന്നതെന്നാണ് പറയപ്പെടുന്നത്.)
അനസൂയ തപസ്സനുഷ്ഠിച്ച് ഗംഗാദേവിയെ പ്രത്യക്ഷപ്പെടുത്തിയതായാണ് ഐതിഹ്യം. മന്ദാകിനിയില്‍ നിന്നുള്ള 100 കൊച്ചരുവികളായാണ് ഗംഗാനദി പ്രത്യക്ഷപ്പെട്ടത്. ആ നീര്‍ച്ചാലുകള്‍ ഇപ്പോഴുമവിടെ ദൃശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: