തിരുവനന്തപുരം: കേന്ദ്രത്തിന് എതിരെ സിപിഎമ്മിനോടൊപ്പം സമരം ചെയ്യാനായിരുന്നുവെങ്കില് നവകേരളസദസിനെ കോണ്‍ഗ്രസിന് സ്വാഗതം ചെയ്താല്‍ പോരായിരുന്നുവോ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
കേന്ദ്ര അവഗണനക്കെതിരെ സമരത്തിന് പ്രതിപക്ഷകക്ഷികളേയും സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുടെ കെണിയില്‍ പോയി വീഴുമോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ‘ഇന്‍ഡി’സഖ്യം ശക്തിപ്പെടുത്താന്‍ ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനമാണോ എന്നും കേന്ദ്ര അവഗണനയെന്ന വാദത്തിന് തുല്യം ചാര്‍ത്താന്‍ കോണ്‍ഗ്രസും തയാറാണോ എന്നും വി. മുരളീധരന് ചോദിച്ചു.
മൂന്ന് വര്‍ഷത്തെ ഭരണവീഴ്ച മറയ്ക്കാനും പണം പിരിക്കാനും നടത്തിയ യാത്രയാണ് കേരളം കണ്ടത്. അതില്‍ പ്രതിഷേധിച്ച് അടിവാങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയിലിലാണ്. എന്നിട്ടും മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിക്കാനാണോ ഉദ്ദേശ്യമെന്ന് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും വി.മുരളീധരന് ആവശ്യപ്പെട്ടു.
ഇ ഡി കണ്ടെത്തല്‍ മന്ത്രിക്ക് മൗനമെന്തിനെന്ന് വി. മുരളീധരന്
നവകേരള സദസില്‍ നാലഞ്ചുമണിക്കൂര്‍ നടന്ന് മാധ്യമങ്ങളെ കണ്ട വ്യവസായ മന്ത്രി കരുവന്നൂരിലെ ഇ ഡി കണ്ടെത്തലില്‍ മിണ്ടാത്തത് എന്തുകൊണ്ടെന്ന് വി. മുരളീധരന് ചോദിച്ചു. അനധികൃത വായ്പകള്‍ അനുവദിക്കുന്നതിന്സമ്മര്ദം ചെലുത്തിയെന്ന മൊഴിയില്‍ മന്ത്രി പി. രാജീവ് മറുപടി പറയണം. എന്തെല്ലാം താത്പര്യത്തിന് പുറത്ത് ആര്‍ക്കൊക്കെ പ്രയോജനം കിട്ടാനാണ് മന്ത്രി ഇടപെട്ടത് എന്ന് ജനങ്ങളോട് പറയണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: