ബത്തേരി: എം.ടി. വാസുദേവന്‍നായര്‍ ഭരണത്തെ കുറിച്ച് പറഞ്ഞത് വര്‍ത്തമാന കാലത്ത് വാസ്തവമെന്ന് ഗോവ ഗര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ബത്തേരിയില്‍ ഫാ. മത്തായി നൂറനാല്‍ മെമ്മോറിയല്‍ അവാര്‍ഡ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മരണാനന്തര ബഹുമതിയായി നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. എംടിയുടെ വാക്കുകള്‍ രാഷ്ട്രീയമായി വാഖ്യാനിക്കാമെങ്കിലും അതില്‍ സത്യമുണ്ട്.
അധികാരമുള്ളപ്പോഴെ എല്ലാവരും ഉണ്ടാകുവെന്ന ബോധ്യം എല്ലാവര്ക്കും ഉണ്ടാവണം. സാധാരണ ജനങ്ങള്‍ തോളിലേറ്റുമ്പോള്‍ മാത്രമേ എല്ലാവരും ഉയരത്തിലെത്തുകയുള്ളു. പരസ്പരം വിശ്വസിച്ച് ഒന്നായി മാറാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. അതിന് ഫാ. മത്തായി നൂറനാലും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മികച്ചമാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പരിപാടിയില്‍ സെന്റ്മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദൈവമാതാവിന്റെ ഒര്മ്മപെരുന്നാളും അവാര്‍ഡ്ദാന ചടങ്ങും കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൗസോബിയോസ് നിര്‍വ്വഹിച്ചു.
വികാരി ഫാ. ജോസഫ് പി. വര്‍ഗ്ഗീസ് അധ്യക്ഷനായി. ഫാ. ബേബി ജോണ്കളീക്കല്, ജോര്‍ജ് മത്തായി നൂറനാല്‍, അഡ്വ. പി.സി. ഗോപിനാഥ്്, ഫാ. നിബിന് ജേക്കബ് പാട്ടുപാളയില്‍, ടി.ജെ. ജോയി തേയിലക്കാട്ട്, വി.വി. ജോയി വടക്കേപുറത്തുകുടിയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: