തിരുവനന്തപുരം: കേന്ദ്ര അവഗണന ആരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ദല്‍ഹിയില്‍ നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷ പങ്കാളിത്തം തേടി മുഖ്യമന്ത്രി.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.
കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തില്‍ എല്ലാവരുടെയും പിന്തുണ വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും പറഞ്ഞു.
അവസാന പാദത്തിലും കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഒരുമിച്ച് സമരം ചെയ്യുന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത ശേഷം മറുപടി അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി പിരിച്ചെടുക്കാത്തതും പ്രതിസന്ധിക്ക് കാരണമാണെന്ന് വി.ഡി സതീശന് കയറ്റപ്പെടുത്തി.
നിയമപോരാട്ടത്തിനൊപ്പം കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭം വേണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: