കോട്ടയം : അമൃത എക്സ്പ്രസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയില്‍വേ പൊലീസ് പിടികൂടി.
ശനിയാഴ്ച മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്സ്പ്രസിലാണ് 24കാരിക്ക് നേരെ അതിക്രമമുണ്ടായത്. ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണ് യുവതിയോട് പ്രതി അപമര്യാദയായി പെരുമാറിയതെന്നാണ് പരാതി.
ദുരനുഭവം നേരിട്ടതിനെ തുടര്‍ന്ന് യുവതി കായംകുളം റെയില്‍വേ പൊലീസിനെയാണ് ആദ്യം ബന്ധപ്പെട്ടത്. കേസ് കോട്ടയം റെയില്‍വേ പൊലീസിന് കൈമാറിയതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് പ്രതി അഭിലാഷിനെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: