മാലി: മാലി നഗരത്തിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് വിജയം. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലേക്കുള്ള തന്റെ ആദ്യ വിദേശ സന്ദര്‍ശനവും ചൈനീസ് അനുകൂല നിലപാടും തിരിച്ചടിയായി എന്നാണ് നിരീക്ഷകരുടെ നികമനം. ഭരപക്ഷ പാര്‍ട്ടിക്ക് ലഭിച്ച പരാജയം കടുത്ത ആഘാതമാണ് പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസില്‍ പ്രതിഫലിക്കുന്നത്.
മാലിദ്വീപിന്റെ തലസ്ഥാനമായ മാലിയുടെ മേയറായി മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) സ്ഥാനാര്‍ത്ഥി ആദം അസിമിനെയാണ് ജനം വിജയിപ്പിച്ചത്. ഭരണകക്ഷിയായ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസിലെ (പിഎന്‍സി) അസിമ ഷക്കൂറിനെയാണ് അസിം പരാജയപ്പെടുത്തിയത്.
Kudos @adamazim and to @MDPSecretariat on winning the Male’ Mayoral by-election!
The capital city has said a categorical NO to President Muizzu and his policies – within just 58 days in office!#AdamAzim4Mayor #Vote4AdamAzim #VaaneKuraane #FehiThanavasMale pic.twitter.com/YRfr80soPl
— Abdulla Shahid (@abdulla_shahid) January 13, 2024
അദ്ദേഹത്തിന്റെ വിജയത്തെത്തുടര്‍ന്ന്, മാലിദ്വീപിന്റെ മുന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ്, മുയിസു സര്‍ക്കാരിനെ പരിഹസിക്കുകയും, പ്രസിഡന്റ് മുയിസുവിനും അദ്ദേഹത്തിന്റെ നയങ്ങള്‍ക്കും മാലി തള്ളികളഞ്ഞെന്നും പ്രതിരിച്ചു. ഫലമനുസരിച്ച്, അസിമിന് 45 ശതമാനം വോട്ടും സര്‍ക്കാര്‍ സ്ഥാനാര്‍ത്ഥി അസിമ ഷുക്കൂറിന് 29 ശതമാനം വോട്ടും ലഭിച്ചതായി മാലിദ്വീപ് വാര്‍ത്താ വെബ്സൈറ്റ് അദാധു റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: