അഹമ്മദാബാദ്: വര്‍ഷങ്ങളായി മോദിയെ കുടുക്കാന്‍ ഇറങ്ങിത്തിരിച്ച വ്യക്തിയായിരുന്നു ഗുജറാത്തിലെ ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ട്. പക്ഷെ ഇപ്പോള്‍ ഗുജറാത്ത് ഹൈക്കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം വിധിച്ചതോടെ സഞ്ജീവ് ഭട്ട് ഈ ആയുസ്സില്‍ പുറം ലോകം കാണുമോ എന്ന് സംശയമാണ്.1990ല്‍ ജാം നഗറില്‍ എഎസ് പി ആയിരിക്കെ ഒരു പ്രത്യേക സമുദായത്തിലെ ഗ്രാമീണര്‍ക്കെതിരെ നിരവധി അതിക്രമങ്ങള്‍ നടത്തിയതിനിടയില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഒരാള്‍ കൊല്ലപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം നല്‍കിയത്. കേസില്‍ പ്രതികളായ മറ്റ് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷയും ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്.
മോദിയെ കുടുക്കാന്‍ കള്ളരേഖ ചമച്ച സഞ്ജീവ് ഭട്ട്
ഗുജറാത്ത് കലാപത്തില്‍ മോദിയെ കുടുക്കാനായി കള്ളരേഖ ചമച്ച ഐപിഎസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. അതിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സഞ്ജീവ് ഭട്ടിന് ട്രിപ്പിള്‍ പ്രൊമോഷന് നല്‍കുകയും ചെയ്തിരുന്നു. ബിബിസിയും ഇന്ത്യയിലെ ചില ഇടത്-ലിബറല്‍-ജിഹാദി മാധ്യമങ്ങളും സഞ്ജീവ് ഭട്ടിന് ഹീറോ പരിവേഷം നല്‍കിയിരുന്നു. കേരളത്തിലെ മോദി വിരുദ്ധര്‍ക്കിടയിലും സഞ്ജീവ് ഭട്ട് ഹീറോ ആയിരുന്നു.
മുന്‍ ഗുജറാത്ത് ഡിജിപിയായിരുന്ന മലയാളി ആര്.ബി. ശ്രീകുമാറിനും മോദിയെ ഗുജറാത്ത് കലാപത്തില്‍ കുടുക്കാന്‍ ശ്രമിച്ച തീസ്ത സെതല്‍വാദും ചേര്‍ന്ന് സഞ്ജീവ് ഭട്ടിനൊപ്പം മോദിയെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയിരുന്നതായി പറയപ്പെടുന്നു. മോദിയെ തകര്‍ത്താല്‍ എന്തും നല്‍കാമെന്ന് അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് വാഗ്ദാനം നല്കിയതും മോദിയ്ക്കെതിരെ എന്തുവിലകൊടുത്തും കള്ളക്കേസുകള്‍ ചമയ്ക്കാന്‍ സഞ്ജീവ് ഭട്ടിനെ പ്രേരിപ്പിച്ചിരുന്നു. വിവിധ ഡിപാര്‍ട് മെന്റ് വക അന്വേഷണങ്ങളും ക്രിമിനല്‍ കേസുകളും കാരണം സഞ്ജീവ് ഭട്ടിന് പ്രൊമോഷന് കിട്ടുക പ്രയാസമായിരുന്നു. എന്നാല്‍ മോദിയ്ക്കെതിരെ നീങ്ങിയാല്‍ തനിക്ക് ഔദ്യോഗിക ജീവിതത്തില്‍ എളുപ്പം ഉയരങ്ങള്‍ എത്തിപ്പിടിയ്ക്കാമെന്നും ഹീറോ പരിവേഷം ചാര്‍ത്തിക്കിട്ടുമെന്നും സഞ്ജീവ് ഭട്ടിന് അറിയാമായിരുന്നു.
വാജ് പേയിക്ക് ശേഷം ഉയരാന്‍ സാധ്യതയുള്ള മോദിയെ കുടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നല്‍കിയത് ഹീറോ പരിവേഷം, ട്രിപ്പിള്‍ പ്രൊമോഷന്
മോദിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്ത് സഹായവും നല്കാന് തയ്യാറായിരുന്നു അന്നത്തെ സോണിയാഗാന്ധി ചുക്കാന്‍ പിടിച്ചിരുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍. കാരണം വാജ് പേയിയ്ക്ക് ശേഷം ദേശീയ തലത്തില്‍ വലിയൊരു നേതാവാകാന്‍ സാധ്യതയുള്ള മോദിയെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കുക എന്നത് കോണ്‍ഗ്രസ് അജണ്ടയായിരുന്നു. അങ്ങിനെയാണ് മോദിയെ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത നേതാവാക്കി കോടതിയില്‍ പോരാടിയ തീസ്തസെതല്വാദും മോദിയെ കുടുക്കാന്‍ തെളിവുകള്‍ ചമച്ച ഗുജറാത്ത് ഡിജിപി ആര്.ബി. ശ്രീകുമാറും ദേശീയ ഹീറോകള്‍ ആയത്.
പൊലീസില്‍ നിരവധി ക്രിമിനല്‍ കേസുകളുള്ള കുപ്രസിദ്ധനായ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് മോദിയ്ക്കെതിരെയും കള്ളക്കേസുകള്‍ ചമയ്ക്കാന്‍ തയ്യാറായി മുന്നോട്ട് വന്നപ്പോള്‍ കോണ്‍ഗ്രസ് അയാളെ രണ്ടുകയ്യുംനീട്ടി സ്വീകരിച്ചു.പിന്നീട് പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് സഞ്ജീവ് ഭട്ട് ഒട്ടേറെ ക്രിമനില്‍ കേസുകളില്‍ പ്രതിയാണെന്ന കാര്യം പുറത്തുവന്നത്. ക്രിമിനലായ ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം നടന്നുകൊണ്ടിരിക്കെ തന്നെ ഇദ്ദേഹത്തിന് മൂന്ന് പ്രൊമോഷനുകളാണ് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയത്.
ഇപ്പോള്‍ ഗുജറാത്ത് ഹൈക്കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം വിധിച്ച കേസ്
1990ല്‍ ജാം നഗറില്‍ എഎസ് പി ആയിരിക്കെ ഒരു പ്രത്യേക സമുദായത്തിലെ ഗ്രാമീണര്‍ക്കെതിരെ നിരവധി അതിക്രമങ്ങള്‍ സഞ്ജീവ് ഭട്ട് നടത്തിയിരുന്നു. ഈ അതിക്രമങ്ങള്‍ക്കിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ഇയാള്‍ ആക്രമിച്ചവരില്‍ ഒരു ഗര്‍ഭിണിയും രണ്ട് അസി. എഞ്ചിനീയര്‍മാരും റവന്യൂ വകുപ്പിലെ ഒരു സര്‍ക്കിള്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ടാഡ നിയമപ്രകാരം140 പേരെ അറസ്റ്റ് ചെയ്ത് ഇയാള്‍ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു. ടാഡ നിയമം ദുരുപയോഗം ചെയ്തതിനും 70 മണിക്കൂറോളം കര്‍ഫ്യൂ ഏര്‍പ്പെടുത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതിനും സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് തെളിഞ്ഞു.
അന്ന് പൊലീസ് പീഡനത്തില്‍ ഒരാള്‍ മരിച്ചതിനെക്കുറിച്ച് സംസ്ഥാന സിഐഡി അന്വേഷണം നടത്തിയിരുന്നു. ഈ കുറ്റകൃത്യത്തില്‍ സഞ്ജീവ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന് അനുമതി തേടിയിരുന്നു. അന്ന് കൊല്ലപ്പെട്ടയാള്‍ക്ക് ഒന്നരലക്ഷം നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി വിധിച്ചിരുന്നു.
രാജസ്ഥാനിലെ അഭിഭാഷകനെ മയക്കമരുന്ന് ഒളിപ്പിച്ച് വെച്ച് കുടുക്കിയ കേസ്
മറ്റൊരു കേസ് സഞ്ജീവ് ഭട്ട് ബനസ് കാന്ത ജില്ലയില്‍ ജോലി ചെയ്യുമ്പോള്‍ നടത്തിയ കുറ്റകൃത്യമാണ്. രാജസ്ഥാനിലെ പാലിയിലുള്ള ഒരു അഭിഭാഷകനെ മയക്കമരുന്ന് ഒളിപ്പിച്ച് വെച്ച് സഞ്ജീവ് ഭട്ട് കേസില്‍ കുടുക്കിയിരുന്നു. ഈ കേസില്‍ സഞ്ജീവ് ഭട്ടിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടു. ഗുജറാത്ത് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ സഹോദരിയുടെ സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന രാജസ്ഥാനിലെ അഭിഭാഷകനെ ഒന്നരക്കിലോ മയക്കമരുന്ന് ഹോട്ടല്‍ മുറിയില്‍ ഒളിപ്പിച്ച് വെച്ച് അഭിഭാഷകനെ കുടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് മറ്റ് പൊലീസുകാര്‍ ഹോട്ടല്‍ മുറിയില്‍ മയക്കമരുന്ന് ഒളിപ്പിച്ച് വെച്ച് സഞ്ജീവ് സിങ്ങിനെ കേസില്‍ കുടുക്കിയത്. സഞ്ജീവ് സിങ്ങിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചു. ഈ കേസില്‍ മൂന്ന് ലക്ഷം പിഴയാണ് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: