ന്യൂദൽഹി: പശ്ചിമ ബംഗാളിലെ പുരുളിയയില്‍ ഹിന്ദു സന്യാസിമാര്‍ക്ക് നേരെ നടന്നത് അതിക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ബംഗാളിൽ ഉള്ളത് പ്രീണന രാഷ്ട്രീയത്തിന്റെ അന്തരീക്ഷമാണെന്നും വിഷയത്തിൽ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ബംഗാളിൽ പ്രീണന രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചു…ഈ പ്രീണന രാഷ്ട്രീയം ബംഗാളിനെ എങ്ങനെ നയിക്കുന്നുവെന്നതാണ് ചോദ്യം. എന്തിനാണ് ഇങ്ങനെ ഒരു ഹിന്ദു വിരുദ്ധ ചിന്ത? രാമജന്മഭൂമിയിൽ ക്ഷേത്രത്തിന്റെ തറക്കല്ലിട്ടപ്പോൾ, ബംഗാളിൽ കർഫ്യൂ പോലുള്ള ഒരു സാഹചര്യം സൃഷ്ടിച്ചു, പരിപാടി ആഘോഷിക്കുന്നതിൽ നിന്ന് ഹിന്ദുക്കളെ തടഞ്ഞു. ഇപ്പോൾ ഹിന്ദു സന്യാസിമാരെ മർദ്ദിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.’- കേന്ദ്ര മന്ത്രി പറഞ്ഞു.
മാധ്യമങ്ങൾ വിഷയം ഉയർത്തിക്കാട്ടിയപ്പോഴാണ് അന്വേഷണം പോലും നടന്നതെന്നും താക്കൂർ കൂട്ടിച്ചേത്തു. ഗംഗാസാഗർ മേളയ്ക്ക് പോകുകയായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള മൂന്ന് സന്യാസിമാർക്കാണ് മർദ്ദനമേറ്റത്. ബംഗാളിലെ പുരുലിയ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒരു കൂട്ടം അക്രമികള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മാരകമായി ആക്രമിക്കുകയായിരുന്നു. നിസ്സഹായരായ സന്യാസിമാരെ ആള്‍ക്കൂട്ടം നഗ്നരാക്കി മര്‍ദ്ദിക്കുന്നതിന്റെയും മുടിക്ക് കുത്തിപ്പിടിച്ച് തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
മര്‍ദ്ദനമേറ്റ് അവശരായ സന്യാസിമാര്‍ കരുണക്ക് വേണ്ടി യാചിക്കുമ്പോഴും കൂടുതല്‍ ആളുകള്‍ വടികളുമായെത്തി അവരെ നിഷ്കരുണം മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പോലീസ് സാന്നിദ്ധ്യത്തിലായിരുന്നു മര്‍ദ്ദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: