ലൂസെയ്ല്‍: ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ തുടക്കമാകും. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഖത്തറും ലബനനും തമ്മില്‍ ഏറ്റുമുട്ടും. ഭാരത സമയം രാത്രി 9.30നാണ് കിക്കോഫ്.
2022 ലോകകപ്പ് ഫൈനലിലെ വാശിയേറിയ ഫ്രാന്‍സ്-അര്‍ജന്റീന പോരാട്ടത്തിന് ശേഷം ലൂസെയ്ല്‍ സ്‌റ്റേഡിയം സാക്ഷിയാകുന്ന ഏറ്റവും വലിയ മത്സരമാണ് നാളെ അരങ്ങേറുക. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് മാസങ്ങളോളം വൈകിയാണ് നാളെ ആരംഭിക്കുക. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍(എഎഫ്‌സി) തീരുമാന മനുസരിച്ച് ചൈനയിലാണ് കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. കോവിഡ് പിടിമുറുക്കിയ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷം മുമ്പേ ചൈന ആതിഥേയത്വത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് ടൂര്‍ണമെന്റിന് വേദിയാകാന്‍ ഖത്തര്‍ തയ്യാറായി മുന്നോട്ടുവരികയായിരുന്നു. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഖത്തര്‍ അടക്കമുള്ള മദ്ധ്യ-പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കനത്ത ചൂട് കാലമായിരിക്കും. അത് കണക്കിലെടുത്ത് ടൂര്‍ണമെന്റ് അനുയോജ്യമായ കാലാവസ്ഥ പരിഗണിച്ച് ജനുവരിയിലേക്ക് നീട്ടിവയ്‌ക്കുകയായിരുന്നു.
കഴിഞ്ഞ തവണത്തെ ഫിഫ ലോകകപ്പ് ഫുട്‌ബോളിലും ഈ മാറ്റം പ്രകടമായിരുന്നു. സാധാരണ ഗതിയില്‍ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ഫിഫ ലോകകപ്പ് ഫു്ടബോള്‍ സംഘടിപ്പിക്കുന്നത്. ഖത്തറിലെ ചൂട് കാരണമാണ് വേദി നിശ്ചയിച്ചപ്പോള്‍ തന്നെ കാലാവസ്ഥ അനുയോജ്യമായ നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്ക് ടൂര്‍ണമെന്റ് മാറ്റിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: