അങ്കമാലി: കോണ്‍ഗ്രസ് ഭരണം നടത്തുന്ന അങ്കമാലി അര്‍ബന്‍ സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പില്‍ സഹകരണ സംഘം ഉദ്യോഗസ്ഥരെ പഴിചാരി കോണ്‍ഗ്രസ് നേതൃത്വം. ഉദ്യോഗസ്ഥരാണ് തട്ടിപ്പിനു ചുക്കാന്‍ പിടിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത്.
എന്നാല്‍, ബാങ്കില്‍ അംഗത്വം ഇല്ലാത്തയാളുകളുടെ പേരില്‍ വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കി അവരുടെ വ്യാജ ഒപ്പിട്ട് ലോണ്‍ എടുത്ത കോടിക്കണക്കിന് രൂപ പോയിരിക്കുന്നത് ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെയും ചില പ്രമുഖ വ്യവസായികളുടെയും അക്കൗണ്ടിലേക്കാണ്. മുന്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും അന്തരിച്ച മുന്‍ പ്രസിഡന്റ് പി.ടി പോളിന്റെ ബന്ധുവുമായിരുന്നയാള് മൂന്ന് കോടി രൂപയോളം കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
ബോര്‍ഡ് അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ലക്ഷങ്ങള്‍ കൈക്കലാക്കിയിട്ടുണ്ട്. ഇതിനിടെ, വിദേശത്തും ഇന്ത്യയിലും പഴയ കപ്പല്‍ വാങ്ങി പൊളിച്ചു വില്പന നടത്തുന്ന പെരുമ്പാവൂരിലെ വ്യാപാരിയും അന്തരിച്ച പി.ടി പോളും ഒരു ബോര്‍ഡ് അംഗവും കൂടി റഷ്യന്‍ യാത്ര നടത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ യാത്ര കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് പി.ടി പോളിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ സഹകരണ രജിസ്ട്രാര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് അങ്കമാലി പോലീസ് എടുത്ത കേസില്‍ 20 പേര്‍ക്കെതിരെ അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: