ന്യൂദല്‍ഹി: സ്വര്‍ണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ല് സ്വയം പൊടിഞ്ഞു പോകുന്ന ഗുരുതര രോഗമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. അസുഖത്തെ തുടര്‍ന്ന് സുഷുമ്നാ നാഡിയില്‍ മാറ്റങ്ങളുണ്ടാവുന്നുണ്ട്.
കഴുത്തും നടുവും രോഗബാധിതമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.ശിവശങ്കറിന്റെ ജാമ്യാപക്ഷ പരിഗണിക്കുമ്പോള്‍ ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പുതുച്ചേരി ജിപ്മെറിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ശിവശങ്കറിനെ പരിശോധിച്ചത്. ശിവശങ്കറിന് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: