തിരുവനന്തപുരം: അയോധ്യയില്‍ മഹാക്ഷേത്രമുണ്ടായിരുന്നു എന്നതിന് അഭിഷേക ജലം ഒഴുകിപ്പോകുന്ന മകരപ്രണാളി ഉള്‍പ്പെടെ നൂറുതെളിവുകള്‍ ഉണ്ടായിരുന്നെന്ന് ബിജെപിയുടെ ഷാബു പ്രസാദ്. ഒരു ടിവി ചാനല്‍ ചര്‍ച്ചയിലായിരുന്നു ഷാബു പ്രസാദ് ഈ അഭിപ്രായം പറഞ്ഞത്.
അയോധ്യയുടേത് 1094 പേജുള്ള കോടതി വിധിയാണ്. അതില്‍ അയോധ്യ സംബന്ധിച്ച് എല്ലാം പറയുന്നുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ കോടതികള്‍ ഉയര്‍ന്നുവരുന്ന 1886 മുതല്‍ അയോധ്യയില്‍ ഈ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അയോധ്യയിലെ മുഖ്യപുരോഹിതന്മാര് നല്കിയ പരാതിയുണ്ടായിരുന്നു.
കെ.കെ. മുഹമ്മദ് അംഗമായിരുന്ന പുരാവസ്തുസംഘം 1976-77 കാലഘട്ടത്തില്‍ . പ്രൊഫ. ബിബി ലാലിന്റെ നേതൃത്വത്തില്‍ ഖനനം നടത്തിയിരുന്നു. സര്‍വ്വേ നടത്തിയിരുന്നു. – ഷിബു പ്രസാദ് പറയുന്നു.
ഇടതുപക്ഷത്തിന്റെ ഇര്ഫാന് ഹബീബും റൊമീല ഥാപ്പറും വെറും ചരിത്രകാരന്മാരാണ്. അവര്‍ ആര്‍ക്കിയോളജിസ്റ്റുകളല്ല. ആര്‍ക്കിയോളജി എന്നത് സയന്‍സാണ്. നിരീക്ഷണം, കണ്ടെത്തല്‍ എന്നിവ പരിശോധിച്ചാണ് സയന്‍സ് നിഗമനത്തില്‍ എത്തുന്നത്. അവിടെ നിന്നും വിഗ്രഹങ്ങള്‍, മണ്‍പാത്രങ്ങള്‍, തൂണുകള്‍ എന്നിവ കണ്ടെടുത്തു. അയോധ്യയിലെ ക്ഷേത്രത്തൂണുകള്‍ സാലഭഞ്ജികമാര്‍, വ്യാളി ഇതെല്ലാം ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. – ഷിബു പ്രസാദ് പറയുന്നു.
2002ല്‍ നടന്ന കോടതിയുടെ നിര്‍ദേശപ്രകാരം റഡാറെല്ലാം വെച്ച് നടത്തിയ വിശദമായ സര്‍വ്വേയിലാണ് മകരപ്രണാളി എല്ലാം കണ്ടെത്തിയത്. മകരപ്രണാളി എന്നത് മഹാക്ഷേത്രങ്ങളില്‍ മാത്രമുള്ളതാണ്. അഭിഷേക ജലം ഒഴുകിപ്പോകാനുള്ളതാണ് മകരപ്രണാളി. ഇത് ഗംഗാനദിയുടെ മൂര്‍ത്തീകരണമാണ് മകരപ്രണാളി. അവിടെ നിന്നും കിട്ടിയ ശിലാലിഖിതങ്ങള്‍ പറയുന്നത് 11ാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ മഹാക്ഷേത്രമാണിതെന്നാണ്. വാസ്തവത്തില്‍ 1857ന് ശേഷം അയോധ്യയില്‍ നമാസ് നടന്നിട്ടില്ല. – ഷിബു പ്രസാദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: