എല്‍ഐസി 2023 വര്‍ഷത്തെ ഗോള്‍ഡന്‍ ജൂബിലി സ്കോളര്‍ഷിപ്പിന് ദേശീയതലത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. 2022-23 അധ്യയനവര്‍ഷം കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡോടെ പത്ത്/പന്ത്രണ്ട് ക്ലാസ്/ഡിപ്ലോമ/തത്തുല്യ പരീക്ഷകള്‍ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
മെഡിസിന്, എന്‍ജിനീയറിങ്, മറ്റ് വിഷയങ്ങളില്‍ ബിരുദം, ഡിപ്ലോമ, ഇന്റഗ്രേറ്റഡ് കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്നവരാകണം. വാര്‍ഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്. എല്‍ഐസിയുടെ ഓരോ ഡിവിഷനു കീഴിലും 20 സ്കോളര്‍ഷിപ്പുകള്‍ (ആണ്‍കുട്ടികള്‍ക്ക് 10, പെണ്‍കുട്ടികള്‍ക്ക് 10) വീതമുണ്ടാകും.
ഇതിന് പുറമെ ഓരോ എല്‍ഐസി ഡിവിഷനു കീഴിലും 11, 12, ക്ലാസ്/ഡിപ്ലോമ/ഇന്റര്‍മീഡിയറ്റ് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 10 പ്രത്യേക സ്കോളര്‍ഷിപ്പ് ലഭ്യമാണ്. വിശദവിവരങ്ങള്‍ licindia.in/web/guest/golden-jubilee-foundation ല്‍ ലഭിക്കും. ഓണ്‍ലൈനായി ജനുവരി 14 വരെ അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന മെഡിസിന് കോഴ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് 40,000 രൂപയും എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് 30,000 രൂപയും ഏതെങ്കിലും ഡിസിപ്ലിനില്‍ ഡിഗ്രി, ഇന്റഗ്രേറ്റഡ്/ഡിപ്ലോമ/വൊക്കേഷണല്‍ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 20,000 രൂപയും വാര്‍ഷിക സ്കോളര്‍ഷിപ്പായി ലഭിക്കും. മൂന്ന് ഗഡുക്കളായിട്ടാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക. കോഴ്സ് കാലാവധി വരെയാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത.
പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നപക്ഷം 15000 രൂപയാണ് വാര്‍ഷിക സ്കോളര്‍ഷിപ്പ്. രണ്ടുവര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുക. തുക വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: