ന്യൂദൽഹി: ഓഹരിവിപണിയില്‍ കുതിച്ചുയരുന്ന തൃശൂരിലെ കല്യാണ്ജ്വല്ലേഴ്സ് വടക്കേയിന്ത്യയില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുകയാണ്. ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്രമുയരുന്ന പ്രദേശത്തും കല്യാണിന്റെ പുതിയ ഷോറൂം ഉയരും.
ഇത് കല്യാണ്‍ ജ്വല്ലേഴ്സിന്റെ 250ാം ഷോറൂമായിരിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. 2024ല്‍ ആദ്യം തന്നെ കല്യാൺ ജ്വല്ലേഴ്സിന്റെ ഷോറൂം അയോധ്യയില്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല.
ജനുവരി 22 നു നടക്കുന്ന പ്രാണപ്രതിഷ്ഠയോടെ അയോധ്യയില്‍ രാമക്ഷേത്രം തുറക്കുന്നതോടെ അയോധ്യ നഗരി വലിയ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറും. അതോടെ ബിസിനസ് സാധ്യതയുമേറുമെന്ന കണക്കുകൂട്ടലിലാണ് കല്യാണ്‍ ജ്വല്ലേഴ്സ്.
അയോധ്യയിൽ ഭൂമിയുടെ വില കുതിച്ചുയുമ്പോഴാണ് കല്യാണ്‍ ജ്വല്ലേഴ്സ് ഇവിടെ പുതിയ ഷോറൂമിനുള്ള സ്ഥലം സംഘടിപ്പിച്ചിരിക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ (2024 ജനവരി, ഫിബ്രവരി, മാര്‍ച്ച്) ഇന്ത്യയിലും ഗള്‍ഫിലും 30 ഷോറൂമുകള്‍ കൂടി കല്യാൺ ജ്വല്ലേഴ്സ് തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: